എടത്വ: മഴമിത്രത്തിന്റെ സ്മരണക്കായി മഴ നനഞ്ഞ് വീയപൂരം നഗര വാടികയില്‍ ആന്റപ്പന് അമ്പിയായം ഓര്‍മമരം നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴില് അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായത്തിന്റ (39) സ്മരണയ്ക്കായി ആണ് പരിസ്ഥിതി ദിനത്തില്‍ ഓര്‍മമരം നട്ടത്.
റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്. ജയന് ആണ് ഓര്‍മമരം നട്ടത്. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പി. ഓമന, പഞ്ചായത്ത് അംഗങ്ങളായ ഹസീന, ജഗേഷ്, മിനി പ്രഭാകരന് ഗാന്ധിഭവന് പത്തനാപുരം ഡയറക്ടര്‍ ഷമീര്‍, റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആർ. ജയന്, മനോജ്, ജോസ്, അമ്മു ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.
വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററില്‍ നടുന്നതിനുള്ള ആദ്യ വൃക്ഷത്തൈ ഇന്‍ചാര്‍ജ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ ആന്റപ്പന് അമ്പിയായം സ്മാരക സമിതി ചെയര്മാന് ഡോ. ജോണ്സണ് വി.ഇടിക്കുള കൈമാറി.